Saturday, June 18, 2011

ഭയം 


ഭയം കൊണ്ടെന്റെ ശരീരം തണുക്കുന്നത് ഞാനറിഞ്ഞു..
മരണത്തിന്റെ മരവിപ്പു പോലെ....
വേനലിലെ ചൂടിലും ഞാന്‍ തണുത്തു വിറയ്ക്കുകയായിരുന്നു..
അതു സംഭവിക്കരുതേ എന്നു ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു...
എന്നിട്ടും ....ഒടുവില്‍ അതു സം ഭവിച്ചു.....
ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു...
എല്ലാ ഭയങ്ങളെയും ഞാന്‍ കീഴടക്കിയെന്ന്....
എന്നെ തോല്പ്പിക്കാന്‍ നിനക്കാവില്ലെന്ന്.....ഒരിയ്ക്കലും ..


അഗ്നി പെയ്തിറങ്ങുകയാണ്.

കണ്ണുകള്‍ക്കു മുന്‍പില്‍  കറുത്ത ചില്ലുജാലകങ്ങള്‍ പണിതീര്‍ത്ത് നീ എന്നെ കണ്ടില്ലെന്നു നടിച്ചു..
എന്റെ മന്ദസ്മിതങ്ങളില്‍ നിനക്കുള്ള മറുപടി ഞാന്‍ കരുതിയിട്ടുണ്ടായിരുന്നു ..
തീക്കനലുകളെന്ന പോലെ അവ നിന്നെ എന്നും പൊള്ളിച്ചുകൊണ്ടിരിക്കും ..

മുഖങ്ങള്‍

നിഗ്ഗൂഡതയുടെ ഇരുണ്ട ചായങ്ങളില്‍ ഞാനെന്റെ മുഖം ഒളിപ്പിക്കുന്നു...
ചിരിക്കുന്ന മുഖങ്ങള്‍ക്കിടയില്‍ നിനക്ക് എന്നെ ഒരിക്കലും കണ്ടെത്താനാവില്ല..
ചില്ലുകൂട്ടിലെ നിശ്ചല പ്രതിമ പോലെ...ഒന്നുമറിയാതെ..ആരെയും തിരിച്ചറിയാതെ...ഞാന്‍ 

പ്രണയം

നീ അടര്‍ത്തിയെടുത്ത മുല്ലമൊട്ടുകള്‍ ഞാനെന്റെ മുടിയില്‍ ചൂടിക്കോട്ടെ?

Tuesday, June 14, 2011

ഇന്നലെകളിലെ കരിയിലകള്‍ 

ഓര്‍മ്മകളുടെ നിലയ്ക്കാത്ത  കാലൊച്ചകള്‍ക്കു മുന്‍പില്‍ ...ഇടറുന്ന പാദങ്ങളും വിറയ്ക്കുന്ന  കൈകളുമായി അവള്‍ നിന്നു..
ഇന്നലെകളുടെ തേങ്ങലുകള്‍  കാതുകളില്‍ ആരവം മുഴക്കുകയാണ്...
കിഴക്കന്‍ കാറ്റ് അവളെ തഴുകി കടന്നു പോകുമ്പോള്‍ ഒരു നിശ്വാസത്തോടെ അവള്‍ ഓര്‍മ്മകളില്‍ നിന്നുണര്‍ന്നു.
നേര്‍ത്ത മുടിയിഴകള്‍ മാടിയൊതുക്കി അവള്‍ തിരിച്ചു നടന്നു....ഇന്നിലേക്ക്... ഇന്നെന്ന സത്യത്തിലേക്ക്...

നീയും ഞാനും 

നിന്റെ സൌന്ദര്യത്തിനേറ്റ ഏക കളങ്കമായ്....ഒരു കണ്മഷി പൊട്ടു പോലെ... ഞാന്‍ ..

Monday, September 13, 2010

The Good night Kiss



One night a guy took his girlfriend home.
As they were about to kiss each other goodnight at the front door,the guy started feeling a little in the mood. With an air of confidence, he leaned with his hand against the wall and smiling, he said to her "Honey, would you give me a kiss?"

Horrified, she replied, "Are you mad? My parents will see us!"

"Oh come on! Who's gonna see us at this hour?" He asked grinning at her.

"No, please. Can you imagine if we get caught?"

"Oh come on! There's nobody around, they're all sleeping!".

"No way. It's just too risky!" "Oh please, please, I love you so much?!?".

"No, no, and no. I love you too, but I just can't!" .

"Oh yes you can. Please?"

"No, no. I just can't"

"I'm begging you ... "

Out of the blue, the light on the stairs went on, and the girl's older sister showed up in her pajamas, hair disheveled, and in a sleepy voice she said, "Dad says to go ahead and give him a kiss, or I can do it.

Or if need be, mom says she can come down herself and do it, but for God's sake and all of ours....

TELL HIM TO TAKE HIS HAND
OFF THE CALLING BELL ! !