Showing posts with label malayalam poems. Show all posts
Showing posts with label malayalam poems. Show all posts

Saturday, June 18, 2011

ഭയം 


ഭയം കൊണ്ടെന്റെ ശരീരം തണുക്കുന്നത് ഞാനറിഞ്ഞു..
മരണത്തിന്റെ മരവിപ്പു പോലെ....
വേനലിലെ ചൂടിലും ഞാന്‍ തണുത്തു വിറയ്ക്കുകയായിരുന്നു..
അതു സംഭവിക്കരുതേ എന്നു ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു...
എന്നിട്ടും ....ഒടുവില്‍ അതു സം ഭവിച്ചു.....
ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു...
എല്ലാ ഭയങ്ങളെയും ഞാന്‍ കീഴടക്കിയെന്ന്....
എന്നെ തോല്പ്പിക്കാന്‍ നിനക്കാവില്ലെന്ന്.....ഒരിയ്ക്കലും ..


Tuesday, June 14, 2011

ഇന്നലെകളിലെ കരിയിലകള്‍ 

ഓര്‍മ്മകളുടെ നിലയ്ക്കാത്ത  കാലൊച്ചകള്‍ക്കു മുന്‍പില്‍ ...ഇടറുന്ന പാദങ്ങളും വിറയ്ക്കുന്ന  കൈകളുമായി അവള്‍ നിന്നു..
ഇന്നലെകളുടെ തേങ്ങലുകള്‍  കാതുകളില്‍ ആരവം മുഴക്കുകയാണ്...
കിഴക്കന്‍ കാറ്റ് അവളെ തഴുകി കടന്നു പോകുമ്പോള്‍ ഒരു നിശ്വാസത്തോടെ അവള്‍ ഓര്‍മ്മകളില്‍ നിന്നുണര്‍ന്നു.
നേര്‍ത്ത മുടിയിഴകള്‍ മാടിയൊതുക്കി അവള്‍ തിരിച്ചു നടന്നു....ഇന്നിലേക്ക്... ഇന്നെന്ന സത്യത്തിലേക്ക്...